എഡിറ്റര്‍
എഡിറ്റര്‍
സുനന്ദ പുഷ്‌കറിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്
എഡിറ്റര്‍
Thursday 23rd January 2014 4:43pm

sunanda

ന്യൂദല്‍ഹി: കേന്ദ്ര സഹമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.

ദല്‍ഹി പോലീസ് കമ്മീഷറുടെ നിര്‍ദേശപ്രകാരമാണ് നടപടി. കമ്മീഷണര്‍ ധര്‍മ്മേന്ദ്ര കൂമാറിന് സരോജിനി നഗര്‍ പോലീസ് കേസിന്റെ ഫയല്‍ കൈമാറി.

മരുന്നുകളുടെ അമിതോപയോഗമാവാം സുനന്ദ പുഷ്‌കറിന്റെ മരണ കാരണമെന്ന് പോസ്‌ററ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

സുനന്ദ പുഷ്‌കര്‍ മരണപ്പെടുന്നതിന് മുമ്പ് ശശി തരൂരുമായി വഴക്കുണ്ടായതായി വാര്‍ത്ത വന്നിരുന്നു. വിമാനത്തില്‍ വെച്ചും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പാകിസ്ഥാനി മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാരിനെ ചൊല്ലിയാണ് മുഴുവന്‍ യാത്രക്കാരും ശ്രദ്ധിക്കുംവിധം ഇരുവരും തര്‍ക്കിച്ചതെന്നാണ് സുനന്ദയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന പോലീസിന് ലഭിച്ച വിവരമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

കഴിഞ്ഞ 17 നാണ് ദല്‍ഹിയിലെ ലീല ഹോട്ടലില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Advertisement