എഡിറ്റര്‍
എഡിറ്റര്‍
സുനന്ദപുഷ്‌കറിന്റെ മരണം: തരൂരിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി
എഡിറ്റര്‍
Thursday 27th March 2014 4:07pm

sasi-tharoor-sunanda

തിരുവനന്തപുരം: കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തരൂരിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി.

തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ച ഹര്‍ജിയില്‍ മാര്‍ച്ച് 31-ന് വാദം കേള്‍ക്കും. സുനന്ദ പുഷ്‌കറിന്റെ മരണം വിഷം ഉള്ളില്‍ ചെന്നല്ലെന്ന് ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മരുന്നുകളുടെ അമിത ഉപയോഗമാകാം മരണകാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

ദല്‍ഹിയിലെ ഹോട്ടല്‍ മുറിയിലാണ് സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. എ.ഐ.സി.സി സമ്മേളന കഴിഞ്ഞ് ശശി തരൂര്‍ ഹോട്ടലില്‍ തിരിച്ചെത്തിയപ്പോഴാണു സംഭവം പുറത്തറിയുന്നത്.

സുനന്ദയുടേത് പെട്ടെന്നുള്ള അസ്വാഭാവിക മരണമാണെന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതോടെ മരണകാരണം സംബന്ധിച്ച ദുരൂഹതകള്‍ വര്‍ദ്ധിച്ചു.

ശശി തരൂരും സുനന്ദയും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന സഹായി നാരായണന്റെയും പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള തരൂരിന്റെ ബന്ധത്തില്‍ സുനന്ദ അസ്വസ്ഥയായിരുന്നുവെന്ന മാധ്യമപ്രവര്‍ത്തക നളിനി സിങ്ങിന്റെ വെളിപ്പെടുത്തലുകള്‍ തരൂരിനെ സംശയത്തിന്റെ നിഴലിലാക്കിയിരുന്നു.

Advertisement