എഡിറ്റര്‍
എഡിറ്റര്‍
സുനന്ദ പുഷ്‌കര്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന് സൂചന
എഡിറ്റര്‍
Thursday 16th January 2014 8:54am

sunanda

ന്യൂദല്‍ഹി: കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സഹമന്ത്രി ശശി തരൂരില്‍ നിന്ന് ഭാര്യ സുനന്ദ പുഷ്‌കര്‍ വിവാഹമോചനം നേടുമെന്ന് സൂചന. ശശി തരൂരിന് ഒരു പാക് മാധ്യമപ്രവര്‍ത്തകയുമായുള്ള ബന്ധമാണ് ഇരുവരും തമ്മിലുള്ള ദാമ്പത്യബന്ധത്തില്‍ അസ്വാരസങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.

തരൂരിന് മാധ്യമപ്രവര്‍ത്തകയുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് സുനന്ദ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഒരു ദേശീയ ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുനന്ദ പുഷ്‌കര്‍ ഇക്കാര്യം അറിയിച്ചത്..

ശശി തരൂരിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതല്ലെന്നും അക്കൗണ്ടില്‍ താനാണ് പോസ്റ്റ് ചെയ്തതെന്നും സുനന്ദ വെളിപ്പെടുത്തി.

തരൂരിന് ഒരു പാക് മാധ്യമപ്രവര്‍ത്തകയുമായി ബന്ധമുണ്ട്. ഇരുവരും ഫോണില്‍ നിരന്തരം ബന്ധപ്പെടാറുണ്ടെന്നും സുനന്ദ പറഞ്ഞു.

ഐ.പി.എല്‍ വിവാദത്തില്‍ ഉള്‍പ്പെടെ തരൂരിന് വേണ്ടി താന്‍ കുറ്റം ഏറ്റെടുത്തെന്നും സ്ത്രീ എന്ന നിലയിലും ഭാര്യ എന്ന നിലയിലും ഏറെ തകര്‍ന്നുവെന്നും സുനന്ദ മാധ്യമത്തോട് പറഞ്ഞു.

 

Advertisement