എഡിറ്റര്‍
എഡിറ്റര്‍
സുനന്ദയ്ക്ക് മാരകരോഗങ്ങള്‍ ഉണ്ടായിരുന്നില്ല: മെഡിക്കല്‍ റിപ്പോര്‍ട്ട്
എഡിറ്റര്‍
Monday 20th January 2014 12:30pm

sunanda-pushkar

തിരുവനന്തപുരം:  കഴിഞ്ഞ ദിവസം മരണപ്പെട്ട കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന് മാരക രോഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. സുനന്ദ ചികിത്സ തേടിയ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുന്ന ലൂപ്പസ് എന്ന അസുഖത്തിനാണ് സുനന്ദ കിംസില്‍ ചികിത്സ തേടിയത്. പ്രത്യേക മരുന്നുകളും സുനന്ദ കഴിച്ചിരുന്നില്ല. പെട്ടന്ന് മരണം സംഭവിക്കുന്ന മരുന്നുകളും  സുനന്ദ കഴിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മരുന്നുകളുടെ അമിതോപയോഗമാവാം സുനന്ദ പുഷ്‌കറിന്റെ മരണ കാരണമെന്ന് പോസ്‌ററ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ ആദര്‍ശ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സുനന്ദയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാന്‍ ശശി തരൂറും കുടുംബവും ഹരിദ്വാറിലേക്ക് പോയരിക്കുകയാണ്.

സുനന്ദ പുഷ്‌കര്‍ മരണപ്പെടുന്നതിന് മുമ്പ് ശശി തരൂരുമായി വഴക്കുണ്ടായതായി വാര്‍ത്ത വന്നിരുന്നു. വിമാനത്തില്‍ വെച്ചും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പാകിസ്ഥാനി മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാരിനെ ചൊല്ലിയാണ് മുഴുവന്‍ യാത്രക്കാരും ശ്രദ്ധിക്കുംവിധം ഇരുവരും തര്‍ക്കിച്ചതെന്നാണ് സുനന്ദയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന പോലീസിന് ലഭിച്ച വിവരം.

Advertisement