കൊച്ചി: തമിഴ്‌നാട്ടില്‍ സുനാമി ഫണ്ടുപയോഗിച്ച് സര്‍ക്കാര്‍ വിതരണം ചെയ്ത ലൈഫ് ജാക്കറ്റുകള്‍ കേരളത്തിലേക്ക് കടത്തി വില്‍പനക്ക് ശ്രമിച്ച സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി ആരോഗ്യപുരം സ്വദേശികളായ മരിയദാസന്‍(43), സ്റ്റീഫന്‍(38), കൊച്ചിയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച താന്തോന്നിത്തുരുത്ത് കടവത്തു വീട്ടില്‍ രതീഷ് എന്നിവരാണ് കൊച്ചി സിറ്റി ഷാഡോ പോലിസിന്റെ വലയിലായത്.

നിരവധി ലൈഫ് ജാക്കറ്റുകളും ഔട്ട് ബോഡ് എന്‍ജിനും കടത്താനുപയോഗിച്ച ടി എന്‍ 74 എല്‍ 3108 രജിസ്‌ട്രേഷനുള്ള സുമോ വാഹനവും പോലിസ് പിടിച്ചെടുത്തു. 250 ഓളം ലൈഫ് ജാക്കറ്റുകള്‍ ഇഴരില്‍ നിന്ന് കണ്ടെടുത്തു.

Subscribe Us:

തട്ടേക്കാട്, തേക്കടി ബോട്ടപകടങ്ങളെത്തുടര്‍ന്നു കേരളത്തിലെ ടൂറിസ്റ്റ് ബോട്ടുകളില്‍ ലൈഫ് ജാക്കറ്റുകള്‍ നിര്‍ബന്ധമാക്കിയതോടെ വിപണന സാധ്യത മുന്നില്‍ കണ്ടാണ് ജാക്കറ്റുകള്‍ കടത്തിയതെന്നാണ് പോലീസ് കരുതുന്നത്.