high-courtകൊച്ചി: സുനാമി ഫണ്ട് വിനിയോഗത്തെക്കുറിച്ച് വിദഗ്ധ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. ആവശ്യമെങ്കില്‍ റിട്ട. ജഡ്ജി ഇക്കാര്യം അന്വേഷിക്കണം. സുനാമി ഫണ്ട് വിനിയോഗിച്ചതില്‍ ക്രമക്കേട് നടന്നുവെന്ന മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

ഹരജി നേരത്തെ പരിഗണിച്ച കോടതി ഫണ്ട് വിനിയോഗത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപക്വമാണെന്നും അന്വേഷണം നടത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ നിലപാട് ഒരാഴ്ചക്കകം അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

2004ല്‍ കേന്ദ്ര ഫണ്ടുള്‍പ്പെടെ 1441 കോടി രൂപയാണ് സുനാമി ഫണ്ട് ഇനത്തില്‍ ചെലവഴിച്ചത്. ഫണ്ട് വകമാറ്റിച്ചെലവഴിച്ചുവെന്ന് നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു.