Categories

ആ പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എവിടെപ്പോയി?

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയെ എവിടെ പോസ്റ്റുമോര്‍ട്ടം ചെയ്തു?. പെണ്‍കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് ഇത്തരമൊരു പോസ്റ്റുമോര്‍ട്ടം അപേക്ഷിച്ച കാലളവില്‍ മെഡിക്കല്‍ കൊളജില്‍ നടന്നിട്ടില്ലെന്നാണ്. അങ്ങിനെയെങ്കില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത് വരെ തന്ത്രപരമായി ഒഴിവാക്കപ്പെട്ടോ?

നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാവ് എന്‍.കെ അബ്ദുല്‍ അസീസ് ആണ് വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്തരമൊരു പോസ്റ്റുമോര്‍ട്ടം അപേക്ഷകന്‍ പറഞ്ഞ കാലയളവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്നിട്ടില്ലെന്നാണ് ലഭിച്ച മറുപടി. എന്നാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണം ആവശ്യപ്പെട്ട് അസീസ് ഇപ്പോള്‍ കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ഹരജി നല്‍കിയിരിക്കയാണ്.

1996 ഒക്ടോബര്‍ 29നാണ് കോഴിക്കോട് എം.ഇ.എസ്  കോളജ് വിദ്യാര്‍ഥികളായിരുന്ന സുനൈന ന്ജ്മലും സിബാന നജ്മലും ആത്മഹത്യ ചെയ്തത്. ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ടാണ് ഇവരുടെ ആത്മഹത്യ നടന്നതെന്ന് അന്ന് തന്നെ ആരോപണമുയര്‍ന്നിരുന്നു.

കോഴിക്കോട്ടെ കുപ്രസിദ്ധമായ ശ്രീദേവിയുടെ ഐസ്‌ക്രീം പാര്‍ലറുമായി ബന്ധപ്പെട്ടാണ് അന്ന് പെണ്‍വാണിഭം നടന്നത്. നിരപരാധികളായ പെണ്‍കുട്ടികളെ വരെ റാക്കറ്റില്‍ കുടുക്കാന്‍ ആസൂത്രിതമായ ശ്രമം നടന്നിരുന്നു. ഇതിന് പലരും ഇരയാവുകയും ചെയ്തു. അതുകൊണ്ട് തന്നെയാണ് ഐസ്‌ക്രീം കേസ് വെറുമൊരു അവിഹിത ബന്ധക്കേസ് മാത്രമല്ലാതാകുന്നതും.

പെണ്‍കുട്ടികളെ വശീകരിച്ച് വീഴ്ത്തുകയും അവരെ മയക്കുമരുന്ന് നല്‍കി നഗ്ന ഫോട്ടോ എടുക്കുകയുമായിരുന്നു ശ്രീദേവിയുടെ രീതി. ശേഷം അവരെ ബ്ലാക്ക് മെയില്‍ ചെയ്ത് ചതിക്കുകയായിരുന്നു ചെയ്തത്. പെണ്‍കുട്ടികളോട് വൈ.എം.സി.എ ക്രോസ് റോഡിലുള്ള ഫഌറ്റിലേക്ക് വരണമെന്ന് ശ്രീദേവി ആവശ്യപ്പെട്ടുവെന്ന് സുനൈനയുടെ അമ്മാവന്‍ നിസ്തര്‍ വെളിപ്പെടുത്തുന്നുണ്ട്. ഇക്കാര്യം വ്യക്തമാക്കുന്ന സി.ഡി ഹരജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ആത്മഹത്യ നടന്ന ദിവസം പെണ്‍കുട്ടികള്‍ മേല്‍പറഞ്ഞ ഫഌറ്റില്‍ നിന്ന് കരഞ്ഞുകൊണ്ട് പോകുന്നതിന് ദൃക്‌സാക്ഷികളുമുണ്ട്.

മുന്‍മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെയും ശ്രീദേവിയെയും പ്രതി ചേര്‍ത്ത് ആത്മഹത്യയെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ഈ മാസം 23ന് കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. പെണ്‍കുട്ടികളുടെ ആത്മഹത്യക്ക് ഐസ്‌ക്രീം കേസുമായി ബന്ധമുണ്ടെന്ന് കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ കെ.എ റഊഫ് നേരത്തെ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

സുനൈനക്കൊപ്പം അന്ന് ആത്മഹത്യ ചെയ്തതില്‍ സിബാന സണ്ണിയെന്ന പെണ്‍കുട്ടിയുമുണ്ടായിരുന്നു. സിബാനയുടെ മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്കും സുനൈനയുടെത് മെഡിക്കല്‍ കോളജിലെക്കുമായിരുന്നു കൊണ്ട് പോയത്. സുനൈന മരണപ്പെടുന്നതിന് മുമ്പ് ഗര്‍ഭിണിയാണെന്ന് സംശയമുയര്‍ന്നിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തന്നെ കാണാനില്ലാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ ഈ സംശയത്തിന് ബലമേറുകയാണ്.


പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് മെഡിക്കല്‍ കോളജില്‍ നിന്ന് ലഭിച്ച മറുപടി


6 Responses to “ആ പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എവിടെപ്പോയി?”

 1. kunjalikutty

  കേരള കാക്കാന്‍ സഭ – മുസ്ലിം ലീഗ് നേതാവായ ഞാന്‍ പറയുന്നു, v.s. നീതി പാലിക്കുക. പെണ്‍ വാണിഭം നിയമവിധേയമാക്കുക.

 2. Ashif Azeez

  പുറത്തു വരാതെ പോയ ഈ കഥ പുറത്തു കൊണ്ട് വരന്‍ dool news ഇന് കഴിയെട്ടെ ……………….

 3. kerala

  കുഞ്ഞാലികുട്ടി വെങ്ങരയില്‍ നിന്നും പൂജപുരയില്‍ ലേക്ക് പോകാനുള്ള മത്സരം നടകുന്നത് വി -എസ —ആയിരം അഭിവദ്ദ്യം

 4. Anu

  നിങ്ങളും മറ്റുള്ള മാധ്യമങ്ങളെ പോലെ ആകുമോ ……….
  സത്യം പുറത്തു കൊണ്ടുവരാന്‍ എല്ലാവരും ശ്രമിക്കും…….
  സത്യം തെളിയുന്നതുവരെ പൊരുതാന്‍ ഇവിടെ ആരുണ്ട്

 5. RAJAN Mulavukadu.

  പെണ്ണ് ഉള്ളിടത്തെ പീഡനം ഉണ്ടാകൂ എന്ന്
  നായനാര്‍(തമാശയായി) പറഞ്ഞത് എല്ലാവരും മറന്നു.
  ഒരു കുഞ്ഞാലികുട്ടി യുടെയോ,പിള്ളയുടെയോ പിറകെ നടക്കാനാണോ വി എസ്‌ നെ മുഖ്യന്‍ ആക്കിയത്?
  എങ്കില്‍ ശാരിയെ പീഡിപ്പിച്ചവര്‍,രജനി എസ്‌ ആനന്ദിന്റെ കൊലയാളികള്‍,സി അഭയയുടെ കൊലയാളികള്‍,പോള്‍ എം ജോര്‍ജ്ന്റെ യഥാര്‍ത്ഥ കൊലയാളി,ഇപ്പോള്‍ ശബരി,എന്നിവര്‍ ഏതു ജയിലിലാണ്, വി എസ്‌ മറുപടി പറയണം………

 6. Aravindakshan

  പെണ്‍വാണിഭം നടത്തി കേരളത്തിനു മുന്നേറാം. തൂറിസ മേഘലയില്‍ ഒരു വന്‍ കുതിപ്പ്. അതിനായി ഒരു മന്ത്രി. കെല്പുറ്റ, പുകള്‍പെറ്റ മന്ത്രിമാര്‍ ഈ മേഘലയില്‍ നമ്മുക്ക് ഉണ്ടല്ലോ? മനുഷ്യരെ ഗള്‍ഫിലേക്ക് അയകുന്നതിനെകാളും നല്ലത് നാട്ടില്‍ ജോലി കണ്ടെത്തുന്നതാണ്. വിദേശികളുടെ പണം നമ്മുക്ക് കിട്ടുകയും ചെയ്യാം. പെണ്‍ ഭ്രൂന്നഹത്യകള്‍ കുറയും. ഉടനെ നിയമം നടപ്പാക്കുക…

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.