Categories

ആഴ്ചകള്‍ക്കുള്ളില്‍ സൂര്യന്‍ തല കീഴാകും, നാസ

sun-flip

വാഷിങ്ടണ്‍: ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സൂര്യന്‍ തല കീഴായി മറിയുമെന്ന് നാസ. കാന്തികമണ്ഡലത്തിന്റെ ധ്രുവങ്ങള്‍ വിപരീതദിശയിലാകുന്ന പ്രതിഭാസം മൂലമാണിത്.

സൗരയുഥത്തിലാകെ തിരമാലകള്‍ പോലെയൊരു മാറ്റം ഇതു കാരണമുണ്ടാകും.

കേള്‍ക്കുമ്പോള്‍ ഭയാനകമായി തോന്നാമെങ്കിലും അത്ര പേടിക്കേണ്ട കാര്യമൊന്നുമില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഓരോ പതിനൊന്ന് വര്‍ഷം കൂടുമ്പോഴും സൂര്യന്റെ വടക്ക്, തെക്ക് ധ്രുവങ്ങള്‍ പരസ്പരം മാറാറുണ്ട്.

ഇതിന് കാരണമാകുന്ന ആന്തരിക പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇതുവരെ കാര്യമായൊന്നും ശാസ്ത്രജ്ഞര്‍ക്ക് പിടി കിട്ടിയിട്ടില്ല.

സൗരയൂഥത്തിനുള്ളില്‍ തന്നെ കാലാവസ്ഥ മാറാന്‍ ഇത് കാരണമാകുന്നു. ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലുള്ള ജിയോമാഗ്നറ്റിക് കാറ്റുകളും പ്രതീക്ഷിക്കാം.

അടുത്ത മൂന്ന് നാല് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് സംഭവിക്കുമെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ നാസ പ്രവചിച്ചിരുന്നു. എന്നാല്‍ കൃത്യമായ സമയം പറയാന്‍ കഴിഞ്ഞിരുന്നില്ല.

അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ മാത്രമേ ഈ മാറ്റം പൂര്‍ണമായോ എന്ന് പറയാന്‍ സാധിക്കൂ.

പ്ലൂട്ടോയ്ക്ക് അപ്പുറത്തേയ്ക്കും സൂര്യന്റെ കാന്തികശക്തി കടന്ന് ചെല്ലുന്നതിനാല്‍ ഈ പ്രതിഭാസത്തിന്റെ സ്വാധീനം വളരെ ശക്തമായിരിക്കും.

സ്റ്റാന്‍ഫോര്‍ഡ് സര്‍വകാലാശാലയിലെ വില്‍കോക്‌സ് സോളാര്‍ ഒബ്‌സര്‍വേറ്ററിയിലെ ശാസ്ത്രജ്ഞര്‍ ഈ മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കും. ദിവസേന സൂര്യനില്‍ നടക്കുന്ന മാറ്റങ്ങള്‍ ഇവര്‍ പഠനവിധേയമാക്കും.

സണ്‍സ്‌പോട്ടുകള്‍ എന്നറിയപ്പെടുന്ന ഉന്നത കാന്തികശക്തിയുള്ള ഭാഗങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ധ്രുവപ്രദേശങ്ങളിലേയ്ക്ക് കേന്ദ്രീകരിച്ചാണ് ഈ മാറ്റങ്ങള്‍ സംഭവിക്കുന്നത്. പതിനൊന്ന് വര്‍ഷം നീളുന്ന ചെറിയ ചെറിയ മാറ്റങ്ങളാണ് അവസാനം ധ്രുവമാറ്റത്തില്‍ എത്തുന്നത്.

കാന്തികമണ്ഡലം പൂജ്യമാകുമ്പോള്‍ വീണ്ടും എതിര്‍ദിശയിലേയ്ക്ക് മാറ്റം തുടങ്ങും. ‘ഇത് വേലിയേറ്റവും വേലിയിറക്കവും പോലെയാണ്.’ വില്‍കോക്‌സിന്റെ ഡയറക്ടറായ ടോഡ് ഹോക്‌സിമ പറയുന്നു. ‘ഓരോ ചെറിയ അലയും കുറച്ച് വെള്ളം വീതമെത്തിക്കും. അവസാനം ഒന്നിച്ച് ഇതെല്ലാം തിരിച്ച് പോകും.’

Tagged with: