മുംബൈ: സണ്‍ ടിവി ഓഹരികളില്‍ കനത്ത ഇടിവ്. ദയാനിധി മാരന്റെയും സഹോദരനും സണ്‍ ഗ്രൂപ്പ് സി.ഇ.ഒയുമായ കലാനിധിമാരന്റെയും വീടുകളില്‍ സി.ബി.ഐ റെയ്ഡു നടത്തുന്ന പശ്ചാത്തലത്തിലാണ് സണ്‍ ടിവി ഓഹരികളില്‍ കനത്ത ഇടിവ് സംഭവിച്ചത്.

വ്യാപാരം ആരംഭിച്ചപ്പോള്‍ ഏഴു ശതമാനം ഇടിവാണു രേഖപ്പെടുത്തിയത്.

Subscribe Us:

അപ്പോളേ ഹോസ്പിറ്റല്‍ എന്റര്‍പ്രൈസിന്റെ ഓഹരിയില്‍ 1.5 ശതമാനം ഇടിവു രേഖപ്പെടുത്തി. 2ജി സ്‌പെക്ട്രം കേസില്‍ ഉള്‍പ്പെട്ട മലേഷ്യന്‍ കമ്പനി മാക്‌സിസില്‍ സുനീതയ്ക്ക് 26 ശതമാനം ഓഹരി വിഹിതമുണ്ട്.

മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധി മാരന്റെയും സഹോദരന്‍ കലാനിധി മാരന്റെയും ഉടമസ്ഥതയിലുള്ള സ്ഥാപനമാണു സണ്‍ ടിവി നെറ്റ് വര്‍ക്ക്.

മാരന്‍ സഹോദരന്മാരുടെ ന്യൂഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ വസതികളിലാണു സി.ബി.ഐ റെയ്ഡ് പുരോഗമിക്കുന്നത്.