Administrator
Administrator
യന്തിരന്‍ സണ്‍ ടി.വിയുടെ മാന്ത്രികന്‍
Administrator
Tuesday 1st February 2011 11:23pm

തമിഴ് ചാനല്‍ ലോകത്ത് വര്‍ഷങ്ങളായി സണ്‍ ടി.വി പടര്‍ന്ന് പന്തലിച്ച് നില്‍ക്കുകയാണ്. കലാനിധിമാരന്റെ ഉടമസ്ഥതയിലുള്ള ഈ ചാനലിന്റെ തീറ്റിപ്പോറ്റുന്നരാണ്. സ്‌റ്റൈല്‍ മന്നന്‍ രജനീകാന്താണെന്ന് പറഞ്ഞാല്‍ തമാശയാണെന്ന് കരുതി ചിരിച്ചു തള്ളേണ്ട.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ രജനീകാന്തിന്റെ യന്തിരന്‍ അഥവാ റോബോര്‍ട്ട് വാരിക്കൂട്ടിയ കോടികളില്‍ മുക്കാല്‍ പങ്കും എത്തിച്ചേര്‍ന്നത് സണ്‍ ടി.വിയുടെ ഖജനാവിലേക്കാണ്. 179കോടിയാണ് ഈ ഒറ്റചിത്രംകൊണ്ട് കലാനിധിമാരന്റെ ചാനല്‍ വാരിക്കൂട്ടിയത്. ചിത്രത്തിന്റെ ആ വര്‍ഷത്തെ മൊത്തവരുമാനത്തിന്റെ 30%. സണ്‍ ടിവയുടെ വരുമാനത്തില്‍ 50% വര്‍ധനവാണ് ഈ ഒറ്റച്ചിത്രം കൊണ്ടുണ്ടായത്.

തമിഴ് പ്രേക്ഷകര്‍ക്ക് രജനി ദൈവമാണ്. രജനിയെ സ്ഥിരം പ്രതിഷ്ഠിക്കുന്ന സണ്‍.ടിവി അവര്‍ക്ക് അമ്പലവുമാണ്. അതുകൊണ്ടുതന്നെ രജനീകാന്തിന്റെ അമാനുഷിക കഥാപാത്രങ്ങള്‍ക്ക് തിയ്യേറ്ററുകളില്‍ കയ്യടി കിട്ടാതിരുന്നിട്ടില്ല. പിന്നെ ഇതിന് അപവാദമായി കുറച്ചാളുകള്‍ ഉണ്ടാകും. താരമേധാവിത്വത്തിനുപരിയായി യുക്തിക്ക് പ്രാധാന്യം നല്‍കുന്ന ഇവരെ തൃപ്തിപ്പെടുത്താന്‍ കുറിച്ച് കഠിനമാണ്. എന്നാല്‍ എന്തിരനെ സംബന്ധിച്ചിടത്തോളം അതും എളുപ്പമായിരുന്നു. മനുഷ്യനും മനുഷ്യന്‍ സൃഷ്ടിച്ച ദൈവങ്ങള്‍ക്കുപോലും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ വെള്ളിത്തിരക്കുപിന്നില്‍ പ്രദര്‍ശിപ്പിക്കുന്ന പതിവുശൈലിയില്‍ നിന്ന് മാറി യന്ത്രമനുഷ്യന്‍ ചെയ്യുന്നതായി കാട്ടിയതിനാല്‍ തന്നെ പ്രേക്ഷകര്‍ക്ക്് അസ്വാഭിവികമായി ഒന്നും തോന്നിയില്ല.

സയന്‍സിന്റെ പിന്തുണയും രജനീകാന്തിന്റെ അമാനുഷികശൈലിയും കൂടി ഒത്തുചേര്‍ന്നപ്പോള്‍ യന്തിരന് വന്‍വരവേല്പ് ലഭിച്ചു. അതുവഴി സണ്‍ ടി.വിക്കും.

132കോടി ചിലവഴിച്ചാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അതില്‍ നിന്നും കുറഞ്ഞത് 375കോടിയെങ്കിലും ചിത്രം ഉണ്ടാക്കിയിട്ടുണ്ടാകും. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് പിന്‍വലിയാനൊരുങ്ങിയ ഇറോസ് എന്റെര്‍ടൈന്‍മെന്റ് ആന്റ് അയ്യങ്കരന്‍ ഇന്റര്‍നാഷണലിനൊപ്പം നിര്‍മാണത്തില്‍ പങ്കുചേരുകയായിരുന്നു സണ്‍.ടി.വി. കച്ചവടത്തില്‍ സണ്‍ ടിവിയ്ക്ക് ലഭമാല്ലാതെ നഷ്ടമൊന്നുമുണ്ടാക്കിയിട്ടില്ല.

ഇതൊക്കെയാണെങ്കിലും കലാനിധിയുടെ ചാനലിനെ വളര്‍ത്തിയത് രജനീകാന്താണെന്ന് സമ്മതിച്ചുകൊടുക്കാന്‍ ചെറിയൊരു മടിയുണ്ട്. കാരണം യന്തിരന്‍ പോലുള്ള സിനിമകളെ വിജയിപ്പിച്ച ലോകത്താകമാനമുള്ള പ്രേക്ഷകരെല്ലേ ഒരു തരത്തില്‍ പറഞ്ഞാല്‍ സണ്‍ ടി.വിക്ക് വരുമാനം ഉണ്ടാക്കിക്കൊടുത്തത്? കുറച്ച് ആക്ഷന്‍ സീനുകളും വസ്ത്രദാരിദ്ര്യം പ്രതിഫലിപ്പിക്കുന്ന ഒരു പാട്ടുസീനും പിന്നെ കുറച്ച് പൊടിപ്പും തൊങ്ങലും കണ്ട് സിനിമ ഗംഭീരം എന്ന പറഞ്ഞ് ആശ്വസിക്കുന്ന പ്രേക്ഷകര്‍തന്നെയാണ് യഥാര്‍ഥ സ്‌പോണ്‍സര്‍.

Advertisement