പാലക്കാട്: സൂര്യാഘാതത്തെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം പാലക്കാട്ടെത്തി. സെന്‍ട്രല്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ ഡോക്ടര്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് പാലക്കാട് എത്തിയത്. ജില്ലാ കലക്ടറുമായി സംഘം കൂടിക്കാഴ്ച നടത്തി.

സൂര്യാഘാതമുണ്ടായ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിക്കും. അതതു സ്ഥലങ്ങളിലെ മെഡിക്കല്‍ സംഘവും ഇവര്‍ക്കൊപ്പം ഉണ്ടായിരിക്കും.