തൃശൂര്‍: തൃശരില്‍ വൃദ്ധന്‍ മരിച്ചത് സൂര്യാഘാതമേറ്റെന്ന് സംശയം. വരാക്കര വീട്ടില്‍ മുഹമ്മദ്(60) ആണ് മരിച്ചത്. പാടത്ത് പുല്ലരിയാന്‍ പോയ ഇയാളെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക കൊണ്ട് പോയിട്ടുണ്ട്. വിശദമായ പരിശോധനക്ക് ശേഷമേ സൂര്യാഘാതമാണ് മരണകാരണമെന്ന് ഉറപ്പാക്കാനാകൂ.

Subscribe Us: