റിയാദ്: വേനല്‍ കടുത്തിരിക്കെ സൂര്യാഘാതത്തെസൂക്ഷിക്കണമെന്ന് ഷിഫ അല്‍ജസീറ പോളിക്‌ളിനിക്കിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജോര്‍ജ് ഫിലിപ്പ് മുന്നറിയിപ്പ് നല്‍കി.

കടുത്ത ചൂട് ഏല്‍പിക്കുന്ന ശാരീരിക പ്രശ്‌നങ്ങളുംപ്രതിവിധിയും സംബന്ധിച്ച് പുറത്തിറക്കിയആരോഗ്യകുറിപ്പിലാണ് സൂര്യാഘാതത്തില്‍ നിന്ന്രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളെ കുറിച്ച് അദ്ദേഹംവിശദ്ദീകരിക്കുന്നത്.

സൂര്യതാപമേറ്റ് ശരീരത്തിലെ താപം പുറത്തുകളയുന്നതിന്തടസ്സം നേരിടുകയും പ്രധാനപ്പെട്ട ശാരീരിക പ്രവര്‍ത്തനങ്ങള്‍ തകരാറിലാവുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം.

കടുത്ത വേനല്‍ച്ചൂടില്‍ പലര്‍ക്കും പൊള്ളലേല്‍ക്കാനുള്ളസാധ്യതയുണ്ട്. സൗദി അറേബ്യയിലെ ചില പ്രവിശ്യകളില്‍ അന്തരീക്ഷത്തിലെ ചൂട് 50 ഡിഗ്രിക്ക് മുകളിലാണ്രേഖപ്പെടുത്തിയിട്ടുള്ളത്. പകല്‍സമയത്ത് പുറത്തിറങ്ങിയാലുംകൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്താലുംനിര്‍ജലീകരണത്തിനുള്ള സാധ്യതയുണ്ട്.

ശരിയായ രീതിയില്‍ സമയബന്ധിതമായി ചികിത്സലഭ്യമാക്കിയില്‌ളെങ്കില്‍ സൂര്യാഘാതം പലശാരീരികാവയവങ്ങളേയും ബാധിക്കും. ചില അവസരങ്ങളില്‍ ജീവന്‍ തന്നെ അപകടത്തിലാകും. ഇലിലേൃ ളീൃ ഉശലെമലെ ഇീിൃേീഹഹ മിറ ജൃല്‌ലിശേീി (ഇഉഇ)യുടെ റിപ്പോര്‍ട്ട് അനുസരിച്ച്അമേരിക്കയില്‍ 1999നും 2010നുമിടയില്‍ മാത്രം 7415 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചു. ഇന്ത്യയില്‍ 2004നും 2013നുമിടയില്‍ 9734 പേരും. സൂര്യാഘാതത്തെ ഭയപ്പെടുക തന്നെ വേണംഎന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്.

വൃക്കരോഗികള്‍, ഹൃദ്രോഗികള്‍, കൊച്ചുകുട്ടികള്‍, പ്രായാധിക്യമുള്ള ആളുകള്‍, അമിതവണ്ണമുള്ളവര്‍ എന്നിവര്‍ക്ക്‌സൂര്യതാപമേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്. ശരീരം അമിതമായി വിയര്‍ത്തതിന് ശേഷം ജലാംശം കുറഞ്ഞ്വരണ്ടതാവും. തലവേദനയും തലകറക്കവും അനുഭവപ്പെടും. ശരീരോഷ്മാവ് 40 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാകും. ചര്‍മത്തിന്റെ നിറം ചുവപ്പാകും. ശരീരത്തെ നിയന്ത്രിക്കാന്‍ ഹൃദയം ശ്രമിക്കും. അതിന്റെ ഫലമായി ഹൃദയമിടിപ്പ്വര്‍ധിക്കും. മനം പുരട്ടല്‍, ഛര്‍ദി എന്നിവയുണ്ടാകും. ശ്വസനത്തിന് പ്രയാസം അനുഭവപ്പെടും.

ചിലപ്പോള്‍ മാനസികവിഭ്രാന്തി, നാവുകുഴച്ചില്‍, അബോധാവസ്ഥ എന്നിവയുംഉണ്ടായേക്കാം.സൂര്യതാപമേറ്റ വ്യക്തിയെ എത്രയും വേഗം തണലുംകാറ്റുവെളിച്ചവുമുള്ള സ്ഥലത്തേക്ക് മാറ്റുക എന്നതാണ് ആദ്യംചെയ്യേണ്ടത്. നനഞ്ഞ തുണി കൊണ്ട് പുതപ്പിക്കണം. കുടിക്കാന്‍ ശുദ്ധജലം ധാരാളമായി നല്‍കുക.

എന്നാല്‍ കാപ്പിയോ ലഹരി പാനീയങ്ങളോ നല്‍കരുത്. ഹൃദ്രോഗികള്‍ക്കുംവൃക്കരോഗികള്‍ക്കും കൊടുക്കുന്ന വെള്ളത്തിന്റെ അളവ്കുറയ്ക്കണം. അനാവശ്യമായതും ഇറുകിയതുമായവസ്ത്രങ്ങള്‍ ഒഴിവാക്കണം. കൂടുതല്‍ പൊള്ളലുള്ളരോഗിയേയും അബോധാവസ്ഥയിലുള്ള രോഗിയേയും എത്രയുംവേഗം അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കണമെന്നും ഡോ. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ഇത് സംബന്ധിച്ച സംശയങ്ങള്‍ക്ക് ഡോ. ജോര്‍ജ് ഫോണില്‍ മറുപടി നല്‍കുമെന്നും എല്ലാ ദിവസവും രാവിലെ 11 മുതല്‍ ഉച്ചക്ക് 12 വരെ ഒരു മണിക്കൂര്‍ നേരം 0555172964 എന്നനമ്പറില്‍ വിളിക്കാമെന്ന് ക്‌ളിനിക്ക് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്