എഡിറ്റര്‍
എഡിറ്റര്‍
പുതിയ സുമോ ഗോള്‍ഡ്
എഡിറ്റര്‍
Tuesday 12th November 2013 2:29pm

sumo-Dool

മള്‍ട്ടി യൂട്ടിലിറ്റി വാഹനവിപണിയിലെ താരമാകാന്‍ പരിഷ്‌കാരങ്ങളോടെ പുതിയ സുമോ ഗോള്‍ഡ് എത്തി.

പുറംമേനിയില്‍ ചെറിയ രീതിയിലുള്ള മാറ്റങ്ങളേയുള്ളൂവെങ്കിലും  ഇന്റീരീയറില്‍ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ട്.

ഗ്രില്ലിനു മുകളില്‍ ഗോള്‍ഡ് എന്ന എഴുത്തുള്ള ക്രോം പ്ലേറ്റ് , വശങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ബോഡി ഗ്രാഫിക്‌സ് , പുതിയ വീല്‍ കവറുള്ള 15 ഇഞ്ച് വീലുകള്‍ ( അലോയ് ഓപ്ഷണലായുണ്ട് ) എന്നിവയാണ് ബോഡിയിലെ പുതുമകള്‍ .

പാസഞ്ചര്‍ ക്യാബിനിലേക്ക് എന്‍ജിന്റെ ശബ്ദവും വിറയലും കടക്കുന്നു എന്ന പരാതിയ്ക്ക് പരിഹാരം കണ്ടിട്ടുണ്ട്.

ഇന്‍സുലേഷന്‍ മെച്ചപ്പെട്ടതാക്കി.യുഎസ്ബി  ബ്ലൂ ടൂത്ത് കണക്ടിവിറ്റിയുള്ള മ്യൂസിക് സിസ്റ്റം , പിന്‍നിരസീറ്റുകളിലേക്ക്  പെട്ടെന്ന് തണുപ്പ് എത്തിക്കാന്‍ പ്രത്യേകം എസി വെന്റ് എന്നിവയും ഉള്ളിലെ പുതിയ കാര്യങ്ങളാണ്.

ക്ലച്ച് , ഗീയര്‍ , സസ്‌പെന്‍ഷന്‍ എന്നിവയിലെ മെച്ചപ്പെടുത്തലുകള്‍ െ്രെഡവിങ് സുഖം കൂട്ടും.

എന്‍ജിനു മാറ്റമില്ല. മൂന്നു ലീറ്റര്‍ കോമണ്‍ റയില്‍ ഡീസല്‍ എന്‍ജിന് 83 ബിഎച്ച്പി  250 എന്‍എം ആണ് ശേഷി. മൈലേജില്‍ നേരിയ വര്‍ധനയുണ്ട്.

ലീറ്ററിന് 15.3 കിമീ ആണ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത. അഞ്ച് വേരിയന്റുകളുള്ള പുതിയ സുമോ ഗോള്‍ഡിന് 6.44 ലക്ഷം രൂപ  7.75 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്‌സ്‌ഷോറൂം വില.

Autobeatz

Advertisement