ന്യൂദല്‍ഹി: ഫേസ്ബുക്ക്, ഗൂഗിള്‍, യാഹൂ, മൈക്രോസോഫ്റ്റ് തുടങ്ങിയ 21 വെബ്‌സൈറ്റുകള്‍ക്ക് കോടതി സമന്‍സ് അയച്ചു. നിയമവിരുദ്ധമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് സമന്‍സ് അയച്ചിരിക്കുന്നത്.

ദല്‍ഹി മെട്രോപൊലിറ്റന്‍ മജിസ്‌ട്രേറ്റ് സുധീഷ് കുമാറാണ് സമന്‍സ് അയച്ചത്. ജനുവരി 13ന് മുന്‍്പ മറുപടി നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ചില മത ചിഹ്നങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള ചിത്രങ്ങള്‍ ഇവരുടെ വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടതിനാണ് കോടതി ഇവരോട് വിശദീകരണം ചോദിച്ചിരിക്കുന്നത്.

പ്രസ്തുത വെബ് സൈറ്റുകള്‍ക്കെതിരെ ക്രിമനല്‍ ഗൂഡാലോചന പ്രകാരം നിയമനടപടി സ്വീകരിക്കാമെന്ന് കോടതി വിലയിരുത്തിയിരിക്കുകയാണ്.

Malayalam News
Kerala News in English