Categories

അസഭ്യപ്രയോഗം: വീന്‍ഡീസ് സ്പിന്നര്‍ ബെന്നിനു വിലക്ക്

ദുബൈ: എതിര്‍ടീമിലെ കളിക്കാര്‍ക്കെതിരേ അസഭ്യവര്‍ഷം നടത്തിയതിന് വീന്‍ഡീസ് സ്പിന്നര്‍ സുലൈമാന്‍ ബെന്നിന് വിലക്കേര്‍പ്പെടുത്തി. കളിക്കാര്‍ക്കേപ്പെടുത്തിയ ലെവല്‍ -2 നിയമപ്രകാരം ബെന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ഐ സി സി കണ്ടെത്തി. ബാര്‍ബഡോസില്‍ ദക്ഷിണാഫ്രിക്കക്കെതിരേ നടന്ന മൂന്നാം ടെസ്റ്റിലായിരുന്നു ബെന്നിന്റെ രോഷപ്രകടനം.

മുന്നാംടെസ്റ്റിന്റെ മൂന്നാംദിനം ഉച്ചഭക്ഷണസമയത്ത് ബെന്‍ ദക്ഷിണാഫ്രിക്കന്‍ ഡ്രസ്സിംഗ് റൂമില്‍ പ്രവേശിക്കുകയും കളിക്കാരെ അസഭ്യം പറയുകയായിരുന്നു. കളിക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ച ബെന്നിന്റെ പ്രവൃത്തി ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ഐ സി സി മാച്ച് റഫറി ജെഫ് ക്രോ പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ