കൊല്ലം: പിറവം ഉപതിരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് സമദൂരവും ശരിദൂരവും പിന്‍തുടരുമെന്നും സമദൂരത്തില്‍ നിന്ന് ശരിദൂരം കണ്ടെത്തുമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. പിറവം ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊരു വിലപേശലിനും എന്‍.എസ്.എസ് മുതിരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ ഒരിടക്കാല തിരഞ്ഞെടുപ്പ് പിറവത്ത് നടക്കാന്‍ പോവുകയാണ്. ആ വിഷയത്തില്‍ എന്‍.എസ്.എസ് മുമ്പ് സ്വീകരിച്ച സമദൂരവും ശരിദൂരത്തില്‍ നിന്നും പിന്‍തിരിയാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷെ ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റുമായി യാതൊരു വിലപേശലിനും നായര്‍ സര്‍വീസ് സൊസൈറ്റി ഇപ്പോള്‍ പോകുന്നില്ല’ സുകുമാരന്‍ നായര്‍ പറഞ്ഞു.

Malayalam News

Kerala News In English