പെരുന്ന: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെയും എല്‍.ഡി.എഫ് സര്‍ക്കാറിനെയും വാനോളം പുകഴ്ത്തി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എസ്.എന്‍.എസിന്റെ ആവശ്യങ്ങളോട് പൂര്‍ണമായും സഹകരിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നാണ് അദ്ദേഹം പറഞ്ഞത്.

Subscribe Us:

എന്‍.എസ്.എസിന്റെ ബജറ്റ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഭരണം മാറുമ്പോള്‍ തീരുമാനങ്ങള്‍ക്ക് തിരുത്തുണ്ടാകാന്‍ സാധ്യതയുള്ളപ്പോഴും ഇടതുസര്‍ക്കാറും മുഖ്യമന്ത്രി പിണറായി വിജയനും എന്‍.എസ്.എസിന്റെ ആവശ്യങ്ങളോട് പൂര്‍ണമായും സഹകരിച്ചുകൊണ്ടിരിക്കുകയാണ്. സംഘടനയ്ക്ക് അനുകൂലമായി നിലപാടുകള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Don’t Miss: ശ്രീകൃഷ്ണ മഠത്തിലെ ഇഫ്താര്‍ ഹിന്ദുക്കള്‍ക്ക് അപമാനമെന്ന് ശ്രീരാമസേന നേതാവ്; വായടപ്പിക്കുന്ന മറുപടിയുമായി മഠാധിപതി വിശ്വേഷ്തീര്‍ത്ഥ സ്വാമി


മുന്‍ സര്‍ക്കാറിന്റെ കാലത്ത് എന്‍. എസ്.എസിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡും മുന്നാക്ക സമുദായക്ഷേമ കോര്‍പറേഷനും കമ്മീഷനും പറക്കുളം എന്‍.എസ്.എസ് കോളജും അനുവദിച്ചത്.

മുന്നാക്ക വിഭാഗങ്ങള്‍ക്കുമാത്രം നീതി നിഷേധിക്കുന്നതും ആവശ്യങ്ങളെ അവഗണിക്കുന്നതും രാഷ്ട്രീയ ശൈലിയായി വളര്‍ന്നുവരുന്നത് മതേതര ഇന്ത്യയുടെ കെട്ടുറപ്പിന് ഭീഷണിയാകുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.