sukumaran-nairകോട്ടയം: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ സംസ്‌കാരമില്ലാത്തവനാണെന്ന് എന്‍.എസ്.എസ് സെക്രട്ടറി സുകുമാരന്‍നായര്‍. ജനാധിപത്യബോധമില്ലാത്ത നേതാവാണ് വി.എസ്. താനാണ് എല്ലാത്തിലും വലുതെന്ന ചിന്തയാണ് അദ്ദേഹത്തിനുള്ളത്. എല്ലാ വൃത്തികേടുകളും വി.എസ് ചെയ്യുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് സമദൂര സിദ്ധാന്തം കൈവെടിഞ്ഞിരുന്നു. ഇടതുപക്ഷത്തോടുള്ള വെറുപ്പുകൊണ്ടോ വലതുപക്ഷത്തോടുള്ള ആഭിമുഖ്യംകൊണ്ടോ അല്ല ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ഇടതുപക്ഷം ജയിക്കുകയാണെങ്കില്‍ വി.എസ് മുഖ്യമന്ത്രിയാകുന്നത് തടയുകയായിരുന്നു എന്‍.എസ്.എസ് ലക്ഷ്യം.

വി.എസിന്റെ നിലപാടിനോട് എന്‍.എസ്.എസിന് കടുത്ത എതിര്‍പ്പാണ്. ഇക്കാര്യം തെരഞ്ഞെടുപ്പിനു മുമ്പുതന്നെ എല്‍.ഡി.എഫിനെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.