എഡിറ്റര്‍
എഡിറ്റര്‍
രമേശിന്റെ പ്രസ്താവന ഗതികേട് കൊണ്ട്: സുകുമാരന്‍ നായര്‍
എഡിറ്റര്‍
Tuesday 29th January 2013 3:39pm

തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്ത് പ്രതിഷ്ഠിക്കണമെന്ന് എന്‍.എസ്.എസ് ആവശ്യപ്പെടുന്നത് അദ്ദേഹം നായരായത് കൊണ്ടല്ലെന്ന് ജി. സുകുമാരന്‍ നായര്‍. എന്‍.എസ്.എസ്സും ഹൈക്കമാന്റും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ് ചെന്നിത്തലയെ താക്കോല്‍ സ്ഥാനം ആവശ്യപ്പെടുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Ads By Google

ചെന്നിത്തല നായരായതിനാലാണ് അദ്ദേഹത്തെ താക്കോല്‍ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നത് അടിസ്ഥാനരഹിതമാണ്. ഹൈക്കമാന്റുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് ചെന്നിത്തലയെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഈ ധാരണ മുഖ്യമന്ത്രി അട്ടിമറിക്കുകയാണ്. രമേശിനെ കൊണ്ടുവന്നത് എന്‍.എസ്.എസ് അല്ല.

രമേശ് ചെന്നിത്തല കെ.എസ്.യു കാലം തൊട്ട് കോണ്‍ഗ്രസിലുള്ളയാണ്. അത്‌കൊണ്ട് ചെന്നിത്തലയെ ഭൂരിപക്ഷ സമുദായത്തിന്റെ പ്രതിനിധിയായി ഇങ്ങോട്ട് നിര്‍ദേശിക്കുകയായിരുന്നു. അദ്ദേഹത്തെ മതേതരവാദിയായാണ് കാണുന്നത്.

രമേശ് ഇന്ന് നടത്തിയ പ്രസ്താവന ഗതികേട് കൊണ്ടാണ്. അദ്ദേഹത്തില്‍ സമ്മര്‍ദ്ദം ചെലുത്തി കാര്യങ്ങള്‍ പറയിക്കുകയാണ്. എന്തായാലും ഒരു കാര്യം അദ്ദേഹം സമ്മതിച്ചിട്ടുണ്ട്, ഹൈക്കമാന്റ് പറഞ്ഞിട്ടാണ് മത്സരിച്ചതെന്ന്.

ഇതില്‍ നിന്ന് തന്നെ എല്ലാം വ്യക്തമാണ്. ഇത് തന്നെയാണ് എന്‍.എസ്.എസും പറയുന്നത്. ധാരണ നടപ്പിലാക്കണമെന്ന് പറയുന്നതില്‍ എന്ത് വര്‍ഗീയതയാണുള്ളതെന്ന് മനസ്സിലാകുന്നില്ല.

ഈ വിഷയത്തില്‍ ഇനി കോണ്‍ഗ്രസിന്റെ  ഒരു നേതക്കാളുമായും ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയ്യാറല്ല. കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് മാത്രമാണ് അറിയേണ്ടതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Advertisement