എഡിറ്റര്‍
എഡിറ്റര്‍
തീരുമാനമെടുക്കാനുള്ള ആര്‍ജവം എന്‍.എസ്.എസിനുണ്ട്: ആരുടേയും നട്ടെല്ല് കടമെടുക്കില്ല: സുകുമാരന്‍ നായര്‍
എഡിറ്റര്‍
Saturday 25th January 2014 12:35pm

G Sukumaran Nair

കൊച്ചി: ഏതുവിഷയത്തിലും തീരുമാനമെടുക്കാനുള്ള ആര്‍ജവം എന്‍.എസ്.എസിനുണ്ടെന്നും അതിന് ആരുടെയും നട്ടെല്ല് കടമെടുക്കില്ലെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കാനുള്ള എന്‍.എസ്.എസിന്റെ അജന്‍ഡയ്ക്ക് തന്നെ കരുവാക്കിയെന്ന് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി വിമര്‍ശിച്ചിരുന്നു.

ഹിന്ദു ഐക്യത്തിന്റെ പേരില്‍ താന്‍ ഉപയോഗിക്കപ്പെട്ടെന്നും രമേശിന്റെ താക്കോല്‍ സ്ഥാനം സമുദായം പിടിച്ചു വാങ്ങിയതാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു.

ഇതിനോട് പ്രതികരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍.

എന്‍.എസ്.എസ് ആവശ്യപ്പെടുന്ന മുന്നാക്ക സംവരണം ദേവസ്വം നിയമനങ്ങളില്‍ സമ്മതിക്കില്ലെന്നും വെള്ളാപ്പളളി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ദേവസ്വംബോര്‍ഡ് സ്ഥാപനങ്ങളിലെ മുന്നാക്കസംവരണം തീരുമാനിക്കേണ്ടത് വെള്ളാപ്പള്ളിയല്ലെന്നും സര്‍ക്കാരാണെന്നുമായിരുന്നു സുകുമാരന്‍ നായരുടെ മറുപടി.

Advertisement