എഡിറ്റര്‍
എഡിറ്റര്‍
ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഭരിക്കാന്‍ കഴിയില്ലെങ്കില്‍ സര്‍ക്കാര്‍ രാജിവെച്ച് പോകണം: സുകുമാരന്‍ നായര്‍
എഡിറ്റര്‍
Friday 2nd November 2012 3:47pm

ഭരിക്കാന്‍ അറിയാത്ത സര്‍ക്കാരാണ് കേരളത്തെ നയിക്കുന്നത്. ജനങ്ങളുടെ ആവശ്യം മനസിലാക്കിയും അവരുടെ പ്രതീക്ഷയ്‌ക്കൊത്തും ഭരിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെങ്കില്‍ രാജിവെച്ച് പുറത്തുപോവുകയാണ് വേണ്ടത്.

Ads By Google

സര്‍ക്കാര്‍ വകുപ്പുകള്‍ പലതും മന്ത്രിമാരുടെ സാമ്രാജ്യമായി മാറിയിരിക്കുന്നു. ഭരണത്തില്‍ അഴിമതിയും സ്വജനപക്ഷപാതവും അതിരു കടന്നിരിക്കുകയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു.

ജനങ്ങളുടെ ആവശ്യങ്ങള്‍ എന്തെന്ന് സര്‍്ക്കാരിന് അറിയില്ല. അവരുടെ പല പദ്ധതികളും ലക്ഷ്യബോധമില്ലാതെയാണ് മുന്നോട്ട് പോകുന്നത്. ഇങ്ങനെ ഒരു സര്‍ക്കാരിനെ കേരളത്തിലെ ജനങ്ങള്‍ക്ക് ആവശ്യമുണ്ടോയെന്ന് ചിന്തിക്കണം

സര്‍ക്കാരും പാര്‍ട്ടി നേതൃത്വവും തമ്മില്‍ യോജിപ്പില്ല. പിന്നെ എങ്ങനെ ഇവര്‍ ജനത്തെ നയിക്കും

Advertisement