തിരുവനന്തപുരം: എന്‍ .എസ്.എസ് ആക്ടിങ് സെക്രട്ടറി സുകുമാരന്‍ നായര്‍ കേരള മുഖ്യ മന്ത്രി വി.എസ്. അച്ചുതാനന്ദനെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ സാംസ്‌കാരിക ധ്വംസനമാണെന്ന് സുകുമാര്‍ അഴിക്കോട്. സമുദായം അര്‍ഹിക്കാത്ത രീതിയിലാണ് സുകുമാരന്‍ നായര്‍ പെരുമാറിയതെന്നും കേരള സമൂഹത്തോട് അദ്ദേഹം മാപ്പ് പറയണമെന്നും സുകുമാര്‍ അഴിക്കോട് അഭിപ്രായപ്പെട്ടു.

‘മോഡി ഒരു നല്ല ഭരണാധികാരി’യാണെന്ന് പറഞ്ഞ് വിവാദങ്ങള്‍ സൃഷടിച്ചതിനു പിന്നാലെയാണ് സുകുമാര്‍ അഴിക്കോട് സുകുമാരന്‍നായര്‍ക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്.

വി.എസ്.അച്ചുതാനന്ദന്‍ സംസ്‌കാരമില്ലാത്തവനാണെന്നായിരുന്നു സുകുമാരന്‍ നായര്‍ ആരോപിച്ചത്