വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡോ. സുകുമാര്‍ അഴീക്കോടിനെ അമല മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുളിമുറിയില്‍ വീണതിനെ തുടര്‍ന്ന് ബുധനാഴ്ച അഴീക്കോടിനെ തൃശൂര്‍ ഹാര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യസ്ഥിതി ആശങ്കാജനകമായി തുടരുന്നതിനിടെ താടിയെല്ലിനോട് ചേര്‍ന്ന് അര്‍ബുദ ബാധ കാണപ്പെട്ടതിനെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിദഗ്ദ ചികില്‍സക്കായി തൃശൂര്‍ അമല മെഡിക്കല്‍ കേളേജിലേക്ക് മാറ്റിയത്. ചികിത്സാ ചെലവുകള്‍ സാംസ്‌കാരിക വകുപ്പ് വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പ് മന്ത്രി അടൂര്‍ പ്രകാശിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും അദ്ദേഹത്തെ പരിശോധിക്കുന്നുണ്ട്.

Subscribe Us:

കാലുകള്‍ക്ക് തളര്‍ച്ച ബാധിച്ച അഴീക്കോടിന് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര മന്ത്രി എ.കെ ആന്റണി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ഫോണില്‍ ബന്ധപ്പെട്ട് അഴീക്കോടിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചു.

Malayalam News