തൃശൂര്‍: ചലച്ചിത്രതാരം മോഹന്‍ലാലിനെതിരേ സുകുമാര്‍ അഴീക്കോട് ക്രിമിനല്‍ കേസ് നല്‍കി. തിലകന്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ നടത്തിയ പ്രസ്താവനകള്‍ക്കെതിരേയാണ് അഴീക്കോട് കേസ് നല്‍കിയത്. തൃശൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയത്.

അഭിഭാഷകരായ ജയസൂര്യ, ലീന ജയസൂര്യ എന്നിവര്‍ മുഖേനയാണ് അഴീക്കോട് കേസ് നല്‍കിയത്. ഹരജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ അഴീക്കോടിന് മതിഭ്രമമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതിനെതിരേ അഴീക്കോട് മോഹന്‍ലാലിന് നോട്ടീസയച്ചിരുന്നു. എന്നാല്‍ മറുപടി തൃപ്തികരമല്ലെന്ന് കാണിച്ചാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.