തൃശൂര്‍ : ജനങ്ങളുടെ ഇടയില്‍ ജീവിച്ചാലേ ബുദ്ധിജീവിയാവൂ എന്ന് ഡോ.സുകുമാര്‍ അഴീക്കോട്. തത്വമസി എഴുതിയ അഴീക്കോട് ചന്തപ്രസംഗം നടത്തുന്നത് എന്തിനാണെന്നാണ് ഒരു കഥാകൃത്ത് ചോദിച്ചത്. ജനങ്ങളുടെ ഇടയില്‍ നില്‍ക്കുന്നത് അപമാനമായി കരുതുന്നവരാണു തന്നെ ചന്തപ്രസംഗത്തിന്റെ പേരില്‍ പരിഹസിക്കുന്നത് അഴീക്കോട് പറഞ്ഞു.

തത്വമസി എഴുതിയതില്‍ പാപം വല്ലതും ബാക്കിയുണ്ടെങ്കില്‍ ചന്തയെന്ന ഗംഗാജലത്തില്‍ കഴുകിക്കളയാനാണു താന്‍ ചന്തപ്രസംഗം നടത്തുന്നത്. ഗീതാഞ്ജലി എഴുതിയ മഹാകവി രവീന്ദ്രനാഥ ടഗോറിന്റെ സന്ദേശം കേട്ടാണു താന്‍ ചന്തയില്‍ ജനങ്ങളുടെ ഇടയിലേക്കു പോവുന്നത്. അല്ലാതെ മലയാളത്തിലെ ഏതെങ്കിലും നൂറാം ക്ലാസ് കഥാകൃത്തിന്റെ വാക്കു കേട്ടല്ലെന്നും അഴീക്കോട് പ്രതികരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ സാംസ്‌കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.