കണ്ണൂര്‍: സ്വാശ്രയ മാനേജ്‌മെന്റുകളുടെ നിഴലുകളുടെ ഭയക്കുന്നവരാണ് കേരളത്തിലെ സര്‍ക്കാറെന്ന് സുകുമാര്‍ അഴീക്കോട്. വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കാത്തത് തെറ്റാണ്.

വിദ്യാഭ്യാസ വകുപ്പ് തുടര്‍ച്ചയായി മുസ്‌ലിം സമുദായത്തിനു നല്‍കുന്നത് വോട്ട് ബാങ്ക് മുന്‍ നിര്‍ത്തിയാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഏന്തു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകുന്ന രീതി ഉമ്മന്‍ചാണ്ടി അവസാനിപ്പിക്കണമെന്നും സുകുമാര്‍ അഴീക്കോട് പറഞ്ഞു.