കൊച്ചി: അമ്മയില്‍ അംഗത്വം നല്‍കുന്നതിന് വേണ്ടി ലൈംഗിക ചൂഷണം വരെ നടക്കുന്നതായാണ് കേള്‍വിയെന്ന് സുകുമാര്‍ അഴീക്കോട്. മലയാള സിനിമക്കു പിന്നിലെ അഴിമതിയും അധോലോക ബന്ധവും അന്വേഷിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിക്കണം. കമ്മീഷന്‍ സ്വതന്ത്രവും സ്വകാര്യവുമായി തെളിവെടുപ്പ് നടത്തണമെന്നും അദ്ദേഹ ംവാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ലഫ്റ്റനന്റ് കേണല്‍ പദവി ലഭിച്ച മോഹന്‍ലാല്‍ മലബാര്‍ ഗോള്‍ഡിന്റെ പരസ്യത്തില്‍ അനിഭയിക്കുന്നതിനെക്കുറിച്ച് പ്രതിരോധമന്ത്രി പ്രതികരിക്കണം. സൈന്യത്തില്‍ ചേരുന്ന ചെറുപ്പക്കാര്‍ വളരെക്കാലത്തെ പരിശ്രമം കൊണ്ടാണ് ലഫ്റ്റനന്റ് കേണല്‍ പദവിയിലെത്തുക. രാജ്യം നല്‍കിയ പദവിക്ക് യോജിച്ച വിധത്തിലാണോ ജീവിക്കുന്നതെന്ന് മോഹന്‍ലാല്‍ വിലയിരുത്തണമെന്നും സുകുമാര്‍ അഴീക്കോട് പറഞ്ഞു.