റോഹിങ്ക്യന്‍ മുസ്‌ലിംങ്ങള്‍ക്കെതിരായ വംശഹത്യയെ അപലപിക്കാതെ മ്യാന്‍മാര്‍ നേതാവ് ഓങ് സാങ് സൂകി. റോഹിങ്ക്യയെ കുറിച്ചുള്ള വ്യാജ ചിത്രങ്ങളും വാര്‍ത്തകളും ലോകത്ത് പ്രചരിപ്പിക്കുന്നത് ഭീകരരാണെന്നും സൂകി പറഞ്ഞു. രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കുന്നതിനായി മഞ്ഞുമല കണക്കെ വ്യാജവാര്‍ത്തകളാണ് പുറത്തുവിടുന്നതെന്നും. ഭീകരരുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് ഇതെന്നും സൂകി പറഞ്ഞു.

തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് സൂകിയുടെ പരാമര്‍ശങ്ങള്‍. സൂകിയുടെ ഓഫീസാണ്
ഫേസ്ബുക്കിലൂടെ പ്രസതാവന പുറത്തു വിട്ടത്.


Read more:  നീതിയുടെ കണ്ണുകള്‍ക്ക് മഞ്ഞപ്പിത്തം ബാധിക്കുമ്പോള്‍….


റാഖിനിലെ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും മനുഷ്യാവകാശ നിഷേധവും ജനാധിപത്യ സംരക്ഷണം ഇല്ലാതാകുന്നതിനെ കുറിച്ചും ഞങ്ങള്‍ക്ക് ഏറ്റവും നല്ല ബോധമുണ്ടെന്നും സൂകി പറഞ്ഞു.

റോഹിങ്ക്യന്‍ കൂട്ടക്കൊലയ്‌ക്കെതിരെ ലോകവ്യാപക പ്രതിഷേധം ഉയരുമ്പോഴും അക്രമത്തെ അപലപിക്കാത്ത സൂകിക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഇതിനിടയിലാണ് പ്രതിഷേധിക്കുന്നവരെ ഭീകരവാദികളാക്കി മുദ്രകുത്തി കൊണ്ടുള്ള സൂചിയുടെ പ്രതികരണം.

മ്യാന്‍മാര്‍ സൈന്യത്തിന്റെ അക്രമത്തില്‍ നിന്നും രക്ഷപ്പെട്ട് 146,000 റോഹിങ്ക്യര്‍ ബംഗ്ലാദേശിലേക്ക് രക്ഷപ്പെട്ടെന്നാണ് കണക്കുകള്‍.