തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ താരമായി അച്ഛന്‍ മുരളിക്കുട്ടന്റെ മരണവിവരം അറിയാതെ സുജിത് കുട്ടന്‍ ഓടി, ഒന്നാംസ്ഥാനത്തേക്ക്. സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സ് മീറ്റിന്റെ സീനിയര്‍ വിഭാഗം 100 മീറ്റര്‍ വിജയത്തിനുശേഷമാണ് അച്ഛന്‍ തന്നെവിട്ടുപോയത് സുജിത് അറിയുന്നത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ തിരുവനന്തപുരത്തുവച്ചായിരുന്നു മുരളിക്കുട്ടന്‍ അന്തരിച്ചത്. എന്നാല്‍ വിവരം അമ്മ മേഴ്‌സിക്കുട്ടനോ സംഘാടകരോ മാധ്യമങ്ങളോ സുജിത്തിനെ അറിയിച്ചിരുന്നില്ല.

ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും വെങ്കലവും നേടിയ താരമാണ് മുരളിക്കുട്ടന്‍. 1979 മുതല്‍ 85വരെ 400 മീറ്ററിലെ ദേശീയ ചാമ്പ്യനായിരുന്നു മുരളിക്കുട്ടന്‍.

വെച്ചപ്പോള്‍ നിരവധി ആളുകളാണ് ഇന്ത്യയുടെ അഭിമാനമായിരുന്ന ഈ കായികതാരത്തെ കാണാനെത്തിയത്.