കൊച്ചി:കേരളത്തിലെ സ്ത്രീകള്‍ ഗാര്‍ഹിക പീഡനത്തെ പിന്തുണക്കുവെന്ന വാര്‍ത്തയില്‍ കാര്യമായ തകരാറുണ്ടെന്ന്
ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് സുജ സൂസന്‍ ജോര്‍ജ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സൂസന്‍ ഈ അഭിപ്രായം പങ്കുവച്ചത്.

കേരളത്തിലെ 69% സ്ത്രീകളും ഭര്‍ത്താവില്‍ നിന്നുള്ള പീഡനത്തെ പിന്തുണക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. കുടുംബത്തിന് വേണ്ടി, പീഡനം സഹിക്കുന്ന സ്ത്രീകള്‍ എന്നു പറഞ്ഞാല്‍ വിശ്വസിക്കാം. എന്നാല്‍ അവരെല്ലാം അവസരം കിട്ടുമ്പോള്‍ ഇത്തരം പുരുഷ ചൂഷണങ്ങളെ എതിര്‍ക്കുന്നവരാണ്. ഭര്‍ത്താവിന്റെ പീഡനത്തെ അലങ്കാരമാക്കികൊണ്ടു നടക്കുന്നവരല്ല കേരളത്തിലെ സ്ത്രീകളെന്നും സൂസന്‍ പറയുന്നു.

മാതൃഭൂമി നടത്തിയ സര്‍വ്വേയില്‍ എന്തോ ദുരുദ്ദേശമുണ്ടെന്നും അവര്‍ പറഞ്ഞു. വെറുതേ സര്‍വ്വേ എന്നു പറഞ്ഞ് വലിയ തലക്കെട്ടോടെ വാര്‍ത്താവേശം നടത്താതെ വിശദാംശങ്ങള്‍ കൂടി പുറത്തുവിടാന്‍ മാതൃഭൂമി തയ്യാറാവണം.

ആ സര്‍വ്വേ ഫലം ശരിയാണ് എന്നു കണ്ടാല്‍ കേരളം അടിയന്തിരമായി പാഠ്യപദ്ധതി പരിഷ്‌കരിക്കേണ്ടത് അത്യാവശ്യമാണ്. അതു മാത്രമല്ല വലിയ രീതിയിലുള്ള ബോധവല്‍ക്കരണ പരിപാടികളും ഇക്കാര്യത്തില്‍ ആവശ്യമാണെന്നും സൂസന്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം