എഡിറ്റര്‍
എഡിറ്റര്‍
‘എന്റെ ജീവിതവും സ്വപ്‌നവും തകര്‍ന്നു’: ജിഷ്ണുവിന്റെതെന്നു കരുതുന്ന ആത്മഹത്യകുറിപ്പ് പുറത്ത്
എഡിറ്റര്‍
Wednesday 11th January 2017 7:31pm

jishnu


‘എന്റെ ജീവിതവും സ്വപ്‌നവും തകര്‍ന്നുവെന്നാ’ണ് കത്തില്‍ എഴുതിയിട്ടുള്ളത്. ‘ഐ ക്വിറ്റ്’ എന്നും ജിഷ്ണുവിന്റെതെന്നു സംശയിക്കുന്ന കത്തിലുണ്ട്.


തൃശ്ശൂര്‍: പാമ്പാടി നെഹ്രു കോളേജില്‍ ആത്മഹത്യ ചെയ്ത എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെതെന്ന് സംശയിക്കുന്ന ആത്മഹത്യ കുറിപ്പ് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. ഹോസ്റ്റലിലെ കുളിമുറിയുടെ പിന്‍വശത്തുനിന്നാണ് കത്ത് കണ്ടെത്തിയത്.


Also read ബലാത്സംഗത്തെ കുറിച്ച് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയോട് പരസ്യമായി ചോദിച്ച ബീഹാര്‍ എം.എല്‍.എ വിവാദത്തില്‍


‘എന്റെ ജീവിതവും സ്വപ്‌നവും തകര്‍ന്നുവെന്നാ’ണ് കത്തില്‍ എഴുതിയിട്ടുള്ളത്. ‘ഐ ക്വിറ്റ്’ എന്നും ജിഷ്ണുവിന്റെതെന്നു സംശയിക്കുന്ന കത്തിലുണ്ട്. എന്നാല്‍ ജിഷ്ണുവിന്റെ ആത്മഹത്യക്കുറിപ്പാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ആദ്യം കേസന്വേഷിച്ചിരുന്ന പൊലീസ് സംഘത്തിന്റെ പരിശോധനയില്‍ ഈ കത്ത് കണ്ടെത്തിയിരുന്നില്ല. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെയാണ് ഇത് ലഭിച്ചിരിക്കുന്നത്. അതിനിടെ കേസന്വേഷിക്കുന്ന ഡി.വൈ.എസ്.പി ബിജു കെ സ്റ്റീഫനെ അന്വേഷണ ചുമതലയില്‍ നിന്നും നീക്കി. ഇരിങ്ങാലക്കുട എ.എസ്.പി കിരണ്‍ നാരായണനാണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍. ഒരാഴ്ച മുമ്പ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബിജു സ്റ്റീഫന്‍ ഉത്തരവിറങ്ങാത്തതിനെ തുടര്‍ന്നായിരുന്നു സ്ഥാനത്ത് തുടര്‍ന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കോളേജ് ഹോസ്റ്റല്‍ മുറിയില്‍ നാദാപുരം സ്വദേശിയായ ജിഷ്ണു പ്രണോയിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്.

Advertisement