തൃശൂര്‍:വിയ്യൂര്‍ സബ്ജയിലില്‍ റിമാന്റ് പ്രതി തൂങ്ങിമരിച്ചു.

തൃശൂര്‍ ചീയാരം സ്വദേശി അജീഷി(27)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നുച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം നടന്നത്. കൂടെയുള്ളവര്‍ ടി വി കാണുന്നതിനിടയിലാണ് അജീഷ് ബാത്ത്‌റൂമില്‍ തൂങ്ങിയത്.

അതേ സമയം അജീഷിന് മാനസികപ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. തൃശൂരിലെ ഒരു മാനസികാരോഗ്യകേന്ദ്രത്തില്‍ ഇയാളെ രണ്ടുതവണ മാനസികപ്രശ്‌നം കാരണം അഡ്മിറ്റു ചെയ്തിരുന്നെന്ന് പോലീസുകാര്‍ വ്യക്തമാക്കി.