തൃശൂര്‍:റിമാന്റിലുള്ള പ്രതി തൂങ്ങിമരിച്ച സംഭവത്തില്‍ ജയില്‍ വാര്‍ഡനെ സസ്‌പെന്‍ഡ് ചെയ്തു. ജയില്‍ വാര്‍ഡന്‍ കെ.സുരേഷാണ് സസ്‌പെന്‍ഷനിലായത്.

കഴിഞ്ഞ ദിവസമാണ് വിയ്യൂര്‍ സബ്ജയിലില്‍ റിമാന്റിലായിരുന്ന അജീഷ് ജയില്‍മുറിയില്‍ തൂങ്ങിമരിച്ചത്.

അജീഷിന് മാനസികപ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ഇതിന്റെ പേരില്‍ തൃശൂരിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ ഇയാളെ രണ്ടുതവണ പ്രവേശിപ്പിച്ചിരുന്നെന്നും ജയിലധികൃതര്‍ വ്യക്തമാക്കിയിരുന്നു.