എഡിറ്റര്‍
എഡിറ്റര്‍
ഹൈക്കോടതി കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് വൃദ്ധന്‍ ചാടി മരിച്ചു
എഡിറ്റര്‍
Thursday 30th March 2017 12:17pm

കൊച്ചി: ഹൈക്കോടതി കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്നും വൃദ്ധന്‍ ചാടിമരിച്ചു. കൊല്ലം സ്വദേശിയായ കെ.എം ജോണ്‍സണ്‍ ആണ് മരിച്ചത്.

കേസ് തോറ്റ വിഷമത്തിലാണ് ആത്മഹത്യെന്നാണ് അറിയുന്നത്. അദാലത്തിനെത്തിയ ആളാണെന്നാണ് സംശയം.

ഏഴാം നിലയിലേക്ക് കയറിപ്പോയ ഇദ്ദേഹം മുകളില്‍ നിന്നും ചാടുകയായിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Advertisement