pakistan suicide blast

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബറില്‍ ഒരു പള്ളിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 43 പേര്‍ കൊല്ലപ്പെടുകയും നൂറ്റിരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പെഷവാറില്‍ നിന്നും 25 കിലോമീറ്റര്‍ മാറി ഖൈബര്‍ പ്രവിശ്യയിലെ ജാംറൂദ് ജില്ലയിലെ മുസ്ലീം പള്ളിയിലാണ് ചാവേര്‍ സ്‌ഫോടനമുണ്ടായത്.

വെള്ളിയാഴ്ച ജുമ നമസ്‌കാരത്തിനെത്തിയവരാണ് സ്‌ഫോടനത്തില്‍ മരിച്ചിട്ടുള്ളത്. നമസ്‌കാരത്തിനായി അഞ്ഞൂറോളം പേര്‍ ആരാധനാലയത്തിലെത്തിയിരുന്നതായി പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. പ്രാര്‍ത്ഥനക്ക് ശേഷം രണ്ട് മിനിറ്റ് കഴിഞ്ഞാണ് ചാവേര്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ പള്ളി പൂര്‍ണ്ണമായി തന്നെ തകര്‍ന്നു. പള്ളിയ്ക്കകത്ത് ബോംബ് സ്ഥാപിച്ചായിരിക്കാം സ്‌ഫോടനം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

മെയ് 13ന് ഉണ്ടായ ഇരട്ട ചാവേര്‍ സ്‌ഫേടനത്തില്‍ 98 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഖൈബര്‍ പ്രദേശം അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണിത്.