എഡിറ്റര്‍
എഡിറ്റര്‍
സൗദിയില്‍ കഅ്ബയ്ക്ക് മുന്നില്‍ പെട്രോളൊഴിച്ച് ആത്മഹത്യാ ശ്രമം
എഡിറ്റര്‍
Tuesday 7th February 2017 3:34pm

KABA

40 വയസിനടുത്ത് പ്രായം തോന്നിക്കുന്നയാളാണ് ആത്മഹത്യക്ക് ശ്രമമെന്നും ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു. ആത്മഹാത്യ ശ്രമത്തിന്റെതെന്ന് കരുതുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

മെക്ക: മുസ്‌ലിം തീര്‍ത്ഥാടന കേന്ദ്രമായ മെക്കയില്‍ കഅ്ബയ്ക്ക് മുന്നില്‍ പെട്രോളൊഴിച്ച് ആത്മഹത്യാ ശ്രമം. തീര്‍ത്ഥാടകരും സുരക്ഷാ ഉദ്യോഗസ്ഥരുമെത്തി ഇയാളെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തിയതോടെയാണ് തീപ്പിടിക്കാതിരുന്നത്.

40 വയസിനടുത്ത് പ്രായം തോന്നിക്കുന്നയാളാണ് ആത്മഹത്യക്ക് ശ്രമമെന്നും ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി സംശയിക്കുന്നുവെന്നും പൊലീസ് പറഞ്ഞു. ആത്മഹാത്യ ശ്രമത്തിന്റെതെന്ന് കരുതുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

അതേ സമയം ഇയാള്‍ കഅ്ബക്ക് നേരെയുള്ള ഭീകരാക്രമണമാണിതെന്നും വാര്‍ത്തകളുണ്ട്. പ്രദേശിക മാധ്യമങ്ങളെ ഉദ്ദരിച്ച് ചൈനീസ് ന്യൂസ് ഏജന്‍സിയായ ഷിന്‍ഹുവയാണ് അത്തരത്തിലുളള സൂചന നല്‍കുന്നത്. എന്നാലിതിന് സ്ഥിരീകരണമില്ല.

Advertisement