തിരുവനന്തപ്പുരം: കെ. പി. സി. സി. ഓഫീസിനുള്ളില്‍ ആത്മഹത്യാ ശ്രമം. ആക്കുളം സ്വദേശി മോഹന്‍ദാസാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. തന്റെയും മക്കളുടെയും പേരില്‍ കള്ളക്കേസെടുത്തു എന്നാരോപിച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയത്.

ഇയാളുടെ പക്കല്‍ നിന്ന് കത്തിയും ലൈറ്ററും  കണ്ടെത്തിയിട്ടുണ്ട്. തീ കൊളുത്താനുള്ള ശ്രമം പ്രവര്‍ത്തകര്‍ ഇടപെട്ട് തടയുകയായിരുന്നു. ഇയാള്‍ കെ. പി. സി. സി. പ്രസിഡന്റിനെ കാണാനെത്തിയതായിരുന്നു. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.