എഡിറ്റര്‍
എഡിറ്റര്‍
ഓങ് സാന്‍ സ്യൂചി ഇന്ത്യയിലെത്തി
എഡിറ്റര്‍
Tuesday 13th November 2012 3:02pm

ന്യൂദല്‍ഹി: മ്യാന്‍മാറിലെ ജനാധിപത്യ പോരാളി ഓങ് സാന്‍ സ്യൂചി ഇന്ത്യയിലെത്തി. തടങ്കലില്‍ നിന്നും മോചിതയാതിന് ശേഷമുള്ള സ്യൂചിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായുള്ള കൂടിക്കാഴ്ചക്കു പുറമെ പാര്‍ലമെന്റില്‍ സ്യൂചി പ്രസംഗിക്കും.

Ads By Google

നെഹ്‌റു സ്മാരക ഫണ്ട് അധ്യക്ഷ കൂടിയായ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ ക്ഷണപ്രകാരം നെഹ്‌റു അനുസ്മരണ പ്രഭാഷണം നടത്താനാണ് സ്യൂചി ഇന്ത്യയിലെത്തിയത്.

ഇതിന്റെ ഭാഗമായി ജന്‍പഥില്‍ സോണിയ സ്യൂചിക്ക് വിരുന്നു നല്‍കും. കോണ്‍ഗ്രസ് ആസ്ഥാനമായ 24 അക്ബര്‍ റോഡ് ഇതിനു തൊട്ടടുത്താണ്. നേരത്തേ അംബാസഡര്‍മാരുടെ വസതിയായിരുന്ന ഇവിടെയാണ് സ്യൂചി അമ്മയോടൊപ്പം താമസിച്ചിരുന്നത്.

18 വരെ നീളുന്ന സന്ദര്‍ശനത്തില്‍ വെള്ളിയാഴ്ച ലേഡി ശ്രീറാം കോളജിലെത്തും. 1964ല്‍ ലേഡി ശ്രീറാം കോളജില്‍ നിന്നാണ് പോളിറ്റിക്കല്‍ സയന്‍സില്‍ സ്യൂചി ബിരുദം നേടിയത്.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന സ്യൂചി ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സും ഇന്‍ഫോസിസ് ക്യാംപസും, ആന്ധ്രാപ്രദേശിലെ ഗ്രാമങ്ങളും സന്ദര്‍ശിക്കും.

Advertisement