Categories

സുഹ്രബുദ്ധീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് സി ബി ഐ അന്വേഷിക്കും

ന്യൂദല്‍ഹി: ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലിലൂടെ സുഹ്രബുദ്ധീനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസ് സി ബി ഐ അന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. സുഹ്രബുദ്ധീന്റെ സഹോദരന്‍ റുവാഹുദ്ദീന്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റീസുമാരായ തരുണ്‍ ചാറ്റര്‍ജിയും അഫ്‌സല്‍ ആലമും ചേര്‍ന്നാണ് ഉത്തരവിട്ടത്.

2005 നവംബറിലാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ സുഹ്രബുദ്ധീനും ഭാര്യയും കൊല്ലപ്പെട്ടത്. തീവ്രവാദിയാണെന്നാരോപിച്ച് പോലീസ് സുഹ്രബുദ്ധീനെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നാണ് ആരോപണം. എന്നാല്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ സുഹ്രബുദ്ധീന്‍ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് പോലീസ് വാദം.

കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘമാണ് സി ബി ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. എന്നാല്‍ ഗുജറാത്ത് സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തെ ശക്തമായി എതിര്‍ക്കുകയായിരുന്നു. കേസ് സംസ്ഥാന ഏജന്‍സികള്‍ അന്വേഷിച്ചാല്‍ മതിയെന്ന നിലപാടാണ് നിലപാടാണ് ഗുജറാത്ത് സര്‍ക്കാര്‍ ആദ്യം മുതലേ സ്വീകരിച്ചത്. ഇത് തള്ളിക്കളഞ്ഞാണ് സുപ്രിംകോടതി ഇന്ന് കേസി സി ബി ഐയെ ഏല്‍പ്പിക്കുന്നത്.

തീവ്രവാദികളായ സൊറാബ്ദീനേയും ഭാര്യയേയും ഏറ്റുമിട്ടലില്‍ വധിച്ചുവെന്നതായിരുന്നു നേരത്തെ സംസ്ഥാന പോലീസ് നല്‍കിയ വിവരം. എന്നാല്‍ സുപ്രിം കോടതിയില്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലൂടെയാണ് ഇത് വ്യാജ ഏറ്റുമട്ടലായിരുന്നുവെന്ന വിവരം രാജ്യത്തിന്റെ ശ്രദ്ധയിലെത്തുന്നത്. തുടര്‍ന്ന് കാര്യ പരിശോധനക്കായി സുപ്രിം കോടതി അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യമടങ്ങുന്ന സംഘത്തെ നിയോഗിച്ചു. ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമോ സി ബി ഐയോ കേസ് അന്വേഷിയ്ക്കണമെന്ന് ഈ സമതി സുപ്രിംകോടതിയെ അറിയിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.