കൊച്ചി: കേരളത്തിലെത്തിച്ച മാവോയിസ്റ്റ് നേതാവ് മല്ലരാജ റെഡ്ഡിയുടെ ഭാര്യ സുഗുണയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റിമാന്റ് ്‌ചെയ്തിരിക്കുന്നത്.

Ads By Google

പെരുമ്പാവൂര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസിനായാണ് സുഗുണയെ കേരളത്തിലെത്തിച്ചത്. നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു ഇവര്‍.

ഒളിവില്‍ താമസിക്കല്‍, രാജ്യദ്രോഹം, എന്നീ കേസുകളാണ് ഇവര്‍ക്കെതിരെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാഗ്പൂരില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് കേരളത്തിലെത്തിയത്.

കൊച്ചി: മാവോയിസ്റ്റ് നേതാവ് മല്ലരാജ റെഡ്ഡിയുടെ ഭാര്യ സുഗുണയെ പോലീസ് കേരളത്തിലെത്തിച്ചു. പെരുമ്പാവൂര്‍ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുമായി ബന്ധപ്പെട്ടാണ് കേരളത്തിലെത്തിച്ചത്. നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന ഇവരെ ട്രെയിന്‍ മാര്‍ഗം നാഗ്പൂര്‍ പോലീസ് കേരളത്തിലെത്തിക്കുകയായിരുന്നു.