എഡിറ്റര്‍
എഡിറ്റര്‍
അഭിപ്രായങ്ങള്‍ സ്വാധീനിക്കപ്പെടും
എഡിറ്റര്‍
Friday 8th June 2012 3:19pm

നമ്മള്‍ ഒറ്റക്ക് ഒരു കാര്യം തീരുമാനിക്കുന്നതിന് മുന്‍പ് അതിനെ കുറിച്ച് മറ്റൊരാളോട് അഭിപ്രായം ചോദിക്കാമെന്ന് കരുതാറില്ലേ ? അതെ ഉണ്ട്. കാരണം അഭിപ്രായങ്ങള്‍ മനുഷ്യനെ സ്വാധീനിക്കുന്നതിന്റെ അളവ് അത്ര വലുതാണ്. നിരവധി പഠനങ്ങള്‍ തെളിയിച്ച ഒരു കാര്യമാണ് അത്.

ഒരു വസ്തു വാങ്ങുമ്പോഴും എവിടേക്കെങ്കിലും പോകുമ്പോഴും എന്തിനേറെ, പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതിന് പോലും നമ്മള്‍ ഒരാളുടെ അഭിപ്രായത്തെ കണക്കിലെടുക്കും.

എന്നാല്‍ ആ അഭിപ്രായങ്ങള്‍ നല്ലതാണെങ്കില്‍ നമ്മെ അത് നല്ലരീതിയില്‍ ബാധിക്കും. എന്നാല്‍ മോശമാണെങ്കിലോ നേരെ മറിച്ചായിരിക്കും ഫലം. അഭിപ്രായങ്ങളോട് നമ്മുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നതാണ് പ്രധാനം.

ഒരാള്‍ ഒരു വിഷയത്തില്‍ അഭിപ്രായം പറഞ്ഞെന്നു കരുതി അത് അതുപോലെ തന്നെ പകര്‍ത്തുന്നവര്‍ ഉണ്ടാകും. എന്നാല്‍ കേള്‍ക്കുന്ന അഭിപ്രായത്തെ ഒന്നുകൂടി വിലയിരുത്തി മാത്രം തീരുമാനമെടുക്കുന്നവരും ഉണ്ട്.

പൊതുവേ സങ്കോചസ്വഭാവമുളള ആളുകളാണ് ഏതുവിഷയത്തിലും മറ്റുള്ളവരുടെ അഭിപ്രായം തേടാന്‍ ചെല്ലാറ്. ഉദാഹരണത്തിന് ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ഒരു വ്യക്തി അവിടെ നിന്നും വൈന്‍ കഴിക്കണോ എന്നു പോലും മറ്റുള്ളവരോട് അഭിപ്രായം ചോദിക്കും.

ഭീരുത്വമുള്ള ആളുകളാണ് പൊതുവേ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാറ്. എന്നാല്‍ ഇത്തരത്തിലുള്ള ചില അഭിപ്രായങ്ങള്‍ നമ്മുടെ സ്വഭാവഘടനയെത്തന്നെ മാറ്റിമറയ്ക്കുമെന്നാണ് പറയുന്നത്.

സ്വന്തമായി ഒരു തീരുമാനമില്ലാത്ത ഒരു വ്യക്തിയായി നാം മാറുകയാണ് ഇവിടെ ചെയ്യുന്നത്. ഏതുകാര്യത്തിലും മറ്റുള്ളവരുടെ അഭിപ്രായം ചോദിക്കുമ്പോള്‍ അവിടെ നടക്കുന്നത് മറ്റുള്ളവരുടെ ആഗ്രഹമാണ്. അല്ലാതെ നമ്മുടേതല്ല. അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നത് നല്ലതല്ല എന്നല്ല പറയുന്നത്. മറിച്ച് ആവശ്യത്തിന് മാത്രം അഭിപ്രായം ചോദിക്കുക എന്നതാണ്.

Advertisement