എഡിറ്റര്‍
എഡിറ്റര്‍
മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ചല്ല വേദിവിട്ടത്: സുഗതകുമാരി
എഡിറ്റര്‍
Tuesday 5th June 2012 1:53pm

തിരുവനന്തപുരം: പരിസ്ഥിതി ദിനാചരണത്തില്‍ മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചല്ല താന്‍ വേദി വിട്ടതെന്ന് കവയത്രി സുഗതകുമാരി.

തനിയ്ക്ക് മറ്റൊരു പരിപാടിയില്‍ പങ്കെടുക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ് ചടങ്ങില്‍ നിന്ന് നേരത്തെ ഇറങ്ങിപ്പോയത്. മന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയണമെന്നുണ്ടായിരുന്നു. എന്നാല്‍ മറുപടി പറയാനായില്ല.

മന്ത്രി അങ്ങനെ പറയരുതായിരുന്നു. മന്ത്രിയുടെ പ്രസ്താവന തന്നെ വേദനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹം പരിസ്ഥിതി പ്രവര്‍ത്തകരെ അടച്ചാക്ഷേപിച്ചിട്ടില്ല. മന്ത്രി പറഞ്ഞതുപോലെ തന്നെ മുന്‍ നിര്‍ത്തി കപട പരിസ്ഥിതിവാദികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും സുഗതകുമാരി പറഞ്ഞു.

അതേസമയം തന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് സുഗതകുമാരി വേദി വിട്ടുവെന്ന വാര്‍ത്തള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ പറഞ്ഞു.

തെറ്റായ വാര്‍ത്തകളാണ് ഇതുസംബന്ധിച്ച് പ്രചരിക്കുന്നത്. മറ്റൊരു ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാലാണ് സുഗതകുമാരി വേദിയില്‍ നിന്ന് നേരത്തെ പോയത്. ഇക്കാര്യം തന്നെ നേരത്തേ അറിയിച്ചിരുന്നുവെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

Advertisement