അഹമ്മദാബാദ്: ഗുജറാത്തില്‍ നിന്നുള്ള നീന്തല്‍താരം സുഫിയാന്‍ ഷെയ്ഖിന് സാഹസികപ്രകടനത്തിനുള്ള കേന്ദ്രസര്‍ക്കാറിന്റെ ടെന്‍സിംഗ് നോര്‍ഗെ അവാര്‍ഡ്. അവാര്‍ഡ് ലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞയാളാണ് സുഫിയാന്‍.

ആഗസ്റ്റ് 29 ന് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലില്‍നിന്നും സുഫിയാന്‍ അവാര്‍ഡ് ഏറ്റുവാങ്ങും. അറ്റ്‌ലാന്റിക്, മെക്‌സിക്കന്‍ ഉള്‍ക്കടല്‍, മെഡിറ്ററേനിയന്‍ കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നിവയെല്ലാം 20 വയസ്സിനുള്ളില്‍ സുഫിയാന്‍ നീന്തിക്കടന്നിട്ടുണ്ട്. അവാര്‍ഡ് വലിയ അംഗീകാരമാണെന്നും ഇത് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നതാണെന്നും സുഫിയാന്‍ അഭിപ്രായപ്പെട്ടു. 1978 മുതലാണ് കേന്ദ്രസര്‍ക്കാര്‍ ടെന്‍സിംഗ് അവാര്‍ഡ് നല്‍കി തുടങ്ങിയത്.