കൊച്ചി: സൂഫിയ മഅദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചു. കൊച്ചിയിലെ പ്രത്യേക എന്‍ ഐ എ കോടതിയാണ് മൂന്നുദിവസത്തേക്ക് എറണാകുളം ജില്ല വിട്ടുപോകാന്‍ സൂഫിയയെ അനുവദിച്ചിരിക്കുന്നത്.

രോഗബാധിതനായ ഭര്‍ത്തൃപിതാവിന്റെ ചികിത്സക്കായി എറണാകുളം ജില്ല വിട്ട് പോകണമെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയായിരുന്നു സൂഫിയ കോടതിയെ സമീപിച്ചത്. കളമശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയായ സൂഫിയക്ക് ഇതിനുമുമ്പും എറണാകുളം ജില്ലവിട്ടുപോകാന്‍ കോടതി അനുമതി നല്‍കിയിരുന്നു.