Categories

ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി സൂഫിയ മഅദനി വീണ്ടും കോടതിയില്‍

കൊച്ചി: ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ട് സൂഫിയ മഅദനി വീണ്ടും കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയെ സമീപിച്ചു. രോഗബാധിതനായ ഭര്‍ത്തൃപിതാവിന്റെ ചികില്‍സക്കാണ് എറണാകുളം ജില്ലവിട്ട് പോകണമെന്ന വ്യവസ്ഥയില്‍ ഇളവ് തേടിയത്.

കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയായിരുന്ന സൂഫിയ മഅദനിക്ക് എന്‍ ഐ എ കോടതി മൂന്നുദിവസത്തേക്ക് എറണാകുളം ജില്ലവിട്ട് പോകാന്‍ അനുമതി നല്‍കിയിരുന്നു. ഏത് നിമിഷവും അറസ്റ്റ് ഉണ്ടാകാമെന്നും അതിന് മുമ്പ് ഭര്‍ത്താവിനെ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ടാണ് അന്ന് സൂഫിയ കോടതിയെ സമീപിച്ചിരുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.