Administrator
Administrator
സൂഫിയയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ്
Administrator
Friday 1st October 2010 3:38pm

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ സൂഫിയ മഅദനിയുടെ ജാമ്യവ്യവസ്ഥയില്‍ എന്‍ ഐ എ കോടതി ഇളവ് അനുവദിച്ചു.

കരുനാഗപ്പള്ളിയിലെ സഹോദരിയെ കാണാന്‍ പോകുന്നതിനാണ് ഇളവ്. ഒരാഴ്ചയാണ് ഇളവ് അനുവദിച്ചത്. എറണാകുളം ജില്ല വിട്ട് പോകാനാണ് അനുമതി.

നേരത്തെ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅദനിയെ കാണാന്‍ സൂഫിയക്ക് കോടതി അനുമതി നല്‍കിയിരുന്നു.

Advertisement