സൂഫി കഥ- മജ്‌നി

പ്രസിദ്ധനായ ഒരു സൂഫി ഒരിക്കല്‍ തന്റെ സുഹൃത്തിന്റെ വീട്ടിലെത്തി. അദ്ദേഹത്തിന്റെ സുഹൃത്ത് ആ സമയത്ത് നിശാ നിസ്‌കാരത്തിലായിരുന്നു. സുഹൃത്ത് നിസ്‌കാരത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ചില അക്ഷരങ്ങള്‍ തെറ്റായാണ് പാരായണം ചെയ്യുന്നതെന്ന് സൂഫിയുടെ ശ്രദ്ധയില്‍പ്പെട്ടു. സൂഫി അദ്ദേഹത്തെ തുടരാതെ സ്വന്തമായി നിസ്‌കരിച്ചു.

അന്നു രാത്രി ഉറക്കത്തിനിടെ ദൈവം സൂഫിയോട് ഇങ്ങിനെ പറഞ്ഞു. താങ്കള്‍ സുഹൃത്തിന്റെ ഉച്ചാരണത്തിലെ പിഴവുകളിലേക്കാണ് നോക്കിയത്. അദ്ദേഹത്തിന്റെ ഹൃദയ വിശുദ്ധിയെ താങ്കള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. ശുദ്ധമായ ഉച്ഛാരണത്തെക്കാളും ശുദ്ധമായ ഹൃദയമാണ് ഞാനിഷ്ടപ്പെടുകയെന്ന് താങ്കള്‍ക്ക് തിരിച്ചറിയാനായില്ല. അങ്ങിനെ നിങ്ങളുടെ സുഹൃത്തിനെ തുടര്‍ന്ന് നിസ്‌കരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഇതു വരെ ചെയ്ത ആരാധനകളെക്കാള്‍ മഹത്തരമാകുമായിരുന്നു അത്.