ഭരണാധികാരി
Discourse
ഭരണാധികാരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th October 2011, 9:55 am

സൂഫി കഥ / മജ്‌നി

ലീഫ ഹാറൂണ്‍ റഷീദ് ആ തവണ പ്രസിദ്ധനായ സൂഫിയോടൊപ്പമാണ് ഹജ്ജിന് പുറപ്പെട്ടത്. ഹജ്ജിലെ ചടങ്ങുകള്‍ക്കായി അറഫയില്‍ സംഗമിച്ച ജനസമൂഹത്തെ ചൂണ്ടി സൂഫി, ഖലീഫ ഹാറൂണ്‍ റഷീദിനോട് ചോദിച്ചു. ” ഇവിടെ എത്ര പേര്‍ കൂടിയിരിക്കുന്നുവെന്ന് കണക്കാക്കാനാവുമോ?”. ” ഇല്ല, എണ്ണിക്കണക്കാക്കനാകാത്തത്രയും ജനങ്ങളുണ്ടിവിടെ”- ഖലീഫ പ്രതികരിച്ചു.

സൂഫി: അവരില്‍ ഓരോ ആളുകളോടും സ്വന്തം പ്രവൃത്തിയെക്കുറിച്ച് മാത്രമേ നാളെ ചോദിക്കപ്പെടുകയുള്ളൂ. എന്നാല്‍ ഭരണാധികാരിയെന്ന നിലയില്‍ അവരെല്ലാവരെക്കുറിച്ചും താങ്കളോട് ചോദിക്കപ്പെടും.