Categories

ദൈവവും കൊട്ടാരവും

sufi-kathaറേബ്യയിലെ പ്രസിദ്ധനായ ഒരു രാജാവ് തന്റെ കൊട്ടാരത്തിന്റെ മുകളില്‍ നിന്നുള്ള ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു. ‘ആരാണവിടെ ശബ്ദമുണ്ടാക്കുന്നത്?’-രാജാവ് ചോദിച്ചു.

പരിചാരകര്‍ : ‘താങ്കളുടെ സേവകര്‍ തന്നെയാണ് പ്രഭോ’.

രാജാവ്: ‘എന്താണിവിടെ ചെയ്യുന്നത്’

പരിചാരകര്‍: ‘കാണാതായ ഒട്ടകത്തെ തിരയുകയാണ്’.

മറുപടി കേട്ട് രാജാവിന് ചിരി വന്നു. ‘കാണാതായ ഒട്ടകത്തെ കൊട്ടാരത്തിന് മുകളില്‍ നിന്ന് കണ്ടെത്താനാകുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?’
അപ്പോള്‍ മുകളില്‍ നിന്ന് മറുപടി വന്നു: ‘ഉണ്ട് കൊട്ടാരത്തിനകത്തു നിന്ന് ദൈവത്തെ കണ്ടെത്താനാകുമെന്ന് നിങ്ങള്‍ കരുതുന്ന പോലെ’.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.